തിരുവനന്തപുരം: സംസ്ഥാനത്തെ ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ ആദായ വില്‍പ്പന. അന്‍പത് ശതമാനം വരെ വിലകുറച്ചാണ് മദ്യം വില്‍ക്കുന്നത്. നാലു പ്രധാന കമ്പനികളുടെ മദ്യമാണ് വില കുറച്ചു നല്‍കുന്നത്. മദ്യവില്‍പ്പന വര്‍ധിച്ചുവെന്ന് കാണിക്കുന്നതിനായാണ് ഇതെന്നും ആരോപണമുണ്ട്. 130 രൂപ വിലയുള്ള ബ്രാന്‍ഡി ഇന്നലെ മുതല്‍ വില്‍ക്കുന്നത് 70 രൂപയ്ക്കാണ്. ബീവ്‌റേജസിന്റെ സമീപകാല ചരിത്രത്തില്‍ ഇത്രയും വില കുറച്ച് മദ്യം വില്‍ക്കുന്നത് ആദ്യമായാണ്. ക്ലാസ് 21 എന്ന ബ്രാന്റിന്റെ വില 360 ല്‍ നിന്ന് 340 ആയും മോര്‍ഫ്യൂസ് 840ല്‍ നിന്ന് 830 ആയും കുറച്ചിട്ടുണ്ട്. അതേസമയം ആദായ മദ്യവില്‍പ്പന അല്ലെന്ന് ബീവ്‌റേജസ് കോര്‍പ്പറേഷന്‍ പ്രതികരിച്ചു. ചില കമ്പനികള്‍ മദ്യത്തിന്റെ വില കുറച്ചതാണെന്നും ഇതനുസരിച്ച് പരിഷ്‌കരിച്ച വില പ്രകാരമാണ് വില്‍പ്പനയെന്നും ബീവ്‌റേജസ് കോര്‍പ്പറേഷന്‍ വ്യക്തമാക്കി.