സംസ്ഥാനത്ത് വീണ്ടും മോവിയ്‌സ്റ്റ് ആക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

പാലക്കാട്: നഗരത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മാവോയിസ്റ്റ് ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗം പോലീസിന് റിപ്പോര്‍ട്ട് നല്‍കി. പാലക്കാട് ചന്ദ്രനഗറില്‍ നടത്തിയ ആക്രമണം വിചാരിച്ച ഫലം ലഭിക്കാത്തതിനാലാണ് വീണ്ടും ആക്രമണത്തിന് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ പിഴവില്ലാതെ ആക്രമണം നടത്തിയാല്‍മാത്രമേ അണികളില്‍ ആത്മവിശ്വാസം നിറയ്ക്കാനാകൂയെന്ന കണക്കുകൂട്ടലിലാണ് സംഘടനയെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശഭക്ഷ്യശൃംഖലയുടെ ഓഫീസാണ് പാലക്കാട് ചന്ദ്രനഗറില്‍ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ആക്രമിക്കപ്പെട്ടത്. അതിനാല്‍ നഗരത്തില്‍ കടുത്ത ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

Top