സംസ്ഥാനത്ത് സായുധ മാവോയിസ്റ്റുകളെ വിന്യസിച്ചതായി വെളിപ്പെടുത്തല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സായുധ മാവോയിസ്റ്റുകളെ വിന്യസിച്ചതായി ബസ്തര്‍ മേഖല കമാന്‍ഡര്‍ ദേവയുടെ വെളിപ്പെടുത്തല്‍. അതേസമയം നീറ്റാ ജലാറ്റിന്‍ ഓഫീസ് ആക്രമണത്തില്‍ പങ്കില്ലെന്ന് ദേവ വ്യക്തമാക്കി.

ബസ്തറിലെ കൊടുംവനത്തില്‍ വച്ച് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ദേവയുട വെളിപ്പെടുത്തല്‍.

നിറ്റാ ജലാറ്റിന്‍ ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റുകളെന്ന ആരോപണം പൊലീസ് നാടകമാണ്. കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുമെന്നും ദേവ പറഞ്ഞു. ചത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാക്കളെ കൊന്ന കേസിലെ പ്രതിയാണ് ദേവ.

Top