ആലപ്പുഴ: പുതിയ സംസ്ഥാന സമിതിയില്‍ നിന്ന് വി.എസ് അച്യുതാനന്ദനെ ഒഴിവാക്കി. 88 അംഗ സമിതിയല്‍ വി.എസിന്റെ പേര് ഇല്ല. അതേസമയം, ഒരു സ്ഥാനം ഒഴിച്ചിട്ടുണ്ട്.
വി.എസിനോട് സമ്മേളനവേദിയിലേക്ക് മടങ്ങണമെന്നു പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ മുന്നോട്ടു വച്ച ഉപാധികള്‍ പാര്‍ട്ടി തള്ളിയ സാഹചര്യത്തില്‍ വി.എസ്. എന്തു നിലപാടെടുക്കുമെന്നത് വ്യക്തമല്ല. വി.എസ്. നല്‍കിയ കത്ത് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നതു മാത്രമാണ് ഇപ്പോള്‍ വി.എസിനനുകൂലമായി പാര്‍ട്ടിയില്‍ നിന്നുണ്ടായിരിക്കുന്ന തീരുമാനം.