സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സെന്റ് ജേര്‍ജ്ജ് ചാമ്പ്യന്‍മാര്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചാമ്പ്യന്‍ സ്‌കൂള്‍ കിരീടം കോതമംഗലം സെന്റ് ജോര്‍ജ്ജിന്. 83 പോയിന്റുമായിട്ടാണ് സെന്റ് ജോര്‍ജ്ജ് കിരീടം നിലനിര്‍ത്തിയത്. 82 പോയിന്റുമായി രണ്ടാം സ്ഥാനം കോതമംഗലത്തെ തന്നെ മാര്‍ ബേസില്‍ കരസ്ഥമാക്കി.

നാഡ വന്നാല്‍ തോല്‍ക്കുമെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് വിജയമെന്ന് പരിശീലകന്‍ രാജു പോള്‍ പറഞ്ഞു. ഇത് ഒന്‍പതാം തവണയാണ് അട്ടിമറികള്‍ക്കിട കൊടുക്കാതെ സെന്റ് ജോര്‍ജ്ജ് കിരീടം നിലനിര്‍ത്തുന്നത്.

Top