സഞ്ജു വി സാംസണിന് ഡബിള്‍ സെഞ്ച്വറി

_SANJU_V__SAMSON

തലശ്ശേരി: സര്‍വീസസിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ സഞ്ജു വി. സാംസണിന്റെ തകര്‍പ്പന്‍ ഇരട്ടസെഞ്ചുറിയുടെ മികവോടെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. കരിയറില്‍ സഞ്ജുവിന്റെ രണ്ടാമത്തെ ഇരട്ടസെഞ്ചുറിയാണിത്.

ഇന്നലെ കേരളം 147.2 ഓവറില്‍ 483 റണ്‍സിനാണ് എല്ലാവരും പുറത്തായത്. 264 പന്തില്‍ നിന്ന് 27 ഫോറുകളും നാലു സിക്‌സറുകളുമായി 207 റണ്‍സാണ് സഞ്ജു നേടിയത്. കേരളം ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ചത് നാലിന് 273 റണ്‍സ് എന്ന നിലയിലായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ സര്‍വീസസിനു ഇന്നലെ കളിനിറുത്തുമ്പോള്‍ 85 റണ്‍സിനു മൂന്നു വിക്കറ്റ് നഷ്ടമായി. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ കേരളം കൂടുതല്‍ മിന്നുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍.

Top