മുംബൈ: മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. സിംബാബ്വെയ്ക്കെതിരായ പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്.
രണ്ടാം ഏകദിനത്തിനിടെ പരിക്കേറ്റ അംബാട്ടി റായിഡുവിന് പകരക്കാരനായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. സിംബാബ്വെ പര്യടനം നടത്തുന്ന ടീമിനൊപ്പം സഞ്ജു ഉടന്‍ ചേരും.
നാളെ നടക്കുന്ന അവസാന ഏകദിനത്തില്‍ സഞ്ജു കളിക്കുമോ എന്ന് ഉറപ്പില്ലെങ്കിലും ഏകദിന പരമ്പരയ്ക്കുശേഷം നടക്കുന്ന ട്വന്റി20 മത്സരങ്ങളില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. രണ്ടാം ഏകദിനത്തിനിടെ പേശിവലിവ് അനുഭവപ്പെട്ട റായിഡുവിന് മൂന്നാഴ്ചത്തെ വിശ്രമമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇത് രണ്ടാം തവണയാണ് സഞ്ജു ഇന്ത്യന്‍ ദേശീയ ടീമിലെത്തുന്നത്. മുമ്പ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ടീമിലുള്‍പ്പെടുത്തിയിരുന്നെങ്കിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.
സഞ്ജുവിന്റെ ഐപിഎല്‍ ടീമായ രാജസ്ഥാന് റോയല്‍സിലെ സഹതാരമായ അജിങ്ക്യാ രഹാനെയാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീം നായകന് എന്നത് സഞ്ജുവിന് അനുകൂല ഘടകമാണ്.
17നാണ് സിംബാബ്വെയ്ക്കെതിരായ ഒന്നാം ട്വന്റി20 മത്സരം. രണ്ടാം ട്വന്റി20 മത്സരം 19ന് നടക്കും.