സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 43.50 രൂപ കുറച്ചു. ഇത് ആറാം തവണയാണ് സബ്‌സിഡിയില്ലാത്ത എല്‍പിജിയുടെ വില എണ്ണക്കമ്പനികള്‍ കുറയ്ക്കുന്നത്. വിമാന ഇന്ധനവില 12.5 ശതമാനവും കുറച്ചു. രാജ്യാന്തര വിപണയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് എണ്ണക്കമ്പനികളുടെ നടപടി.

എന്നാല്‍ വില കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപയോളം കുറവു വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവിധ രംഗങ്ങളിലെ വരുമാനനഷ്ടം നികത്താനാണ് ഇന്ധനവില കുറയ്ക്കാത്തതെന്നാണ് കമ്പനികളുടെ വിശദീകരണം.

Top