തിരുവനന്തപുരം: സ്പീക്കറുടെ ഡയസിലെത്തി ബഹളം വച്ചതിന് വി.ശിവന്‍ കുട്ടി എം.എല്‍.എയെ ഒരു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. നാല് എം.എല്‍.എമാര്‍ക്ക് താക്കീതും നല്‍കി.
സ്പീക്കറുടെ ഡയസിലെത്തി മൈക്ക് തട്ടിയെടുക്കാനും ശിവന്‍കുട്ടി ശ്രമിച്ചിരുന്നു. ശിവന്‍കുട്ടിയുടേത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് സ്പീക്കര്‍ വിലയിരുത്തി. നടപടി വേണമെന്ന സര്‍ക്കാരിന്റെ പ്രനേയം സ്പീക്കര്‍ അംഗീകരിക്കുകയായിരുന്നു.
ബാബു എം. പാലിശേരി, ടി.വി.രാജേഷ്, പി.രാമകൃഷ്ണന്‍, ആര്‍. രാജേഷ് എന്നിവര്‍ക്കാണ് താക്കീത് നല്‍കിയത്.
അതേസമയം, ശിവന്‍ കുട്ടിയെ സസ്‌പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ വീണ്ടും ബഹളം വച്ചു.