മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് മുന്നോടിയായി ബിസിസിഐ സംഘടിപ്പിക്കുന്ന സന്നാഹ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 30 അംഗ പട്ടികയില്‍ പേസര്‍ മുഹമ്മദ് സമി, സ്പിന്നര്‍ പ്രഗ്യാന്‍ ഓജ, ഓള് റൌണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ സ്ഥാനം പിടിച്ചു.
ലോകകപ്പിനിടെ പരിക്കേറ്റ സമി ബംഗ്ലാദേശ്, ശ്രീലങ്ക പര്യടനങ്ങളില്‍ പങ്കെടുത്തിരുന്നില്ല. നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ് വേണ്ടത്ര ശോഭിക്കാത്ത സാഹചര്യത്തില്‍ ഓജക്കും ജഡേജക്കും സാധ്യതകളേറെയാണ്. അഞ്ച് ബൌളര്‍മാരുമായി കളം പിടിക്കുക എന്ന നായകന് കൊഹ്ലിയുടെ തന്ത്രം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും തുടരുമെന്ന് ഉറപ്പുള്ളതിനാല്‍ ഓള് റൗണ്ടറായ ജഡേജക്ക് മുന്‍തൂക്കം ലഭിക്കാനിടയുണ്ട്.