സമുദായത്തിന്റെ അന്തകവിത്താണ് സുകുമാരന്‍ നായര്‍: മലബാര്‍ നായര്‍ സമാജം

കോഴിക്കോട്: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരേ മലബാര്‍ നായര്‍ സമാജവും രംഗത്ത്. രാജ്യം ആദരിച്ച നടനായ സുരേഷ് ഗോപിയെ അവഹേളിക്കാന്‍ സുകുമാരന്‍ നായരെ പോലുള്ള നാലാംകിടക്കാരനേ കഴിയു. നായര്‍ സമുദായത്തിന്റെ അന്തകവിത്താണ് സുകുമാരന്‍ നായര്‍. സുകുമാരന്‍ നായരുടെ നിലപാടുകള്‍ക്കെതിരേ എന്‍എസ്എസ് ആസ്ഥാനം ഉപരോധിക്കുമെന്നും മലബാര്‍ നായര്‍ സമാജം രക്ഷാധികാരി മഞ്ചേരി ഭാസ്‌കരന്‍ പിള്ള പറഞ്ഞു.

സുരേഷ് ഗോപിയെ എന്‍എസ്എസ് ആസ്ഥാനത്തു നിന്ന് ഇറക്കിവിട്ട നടപടിയില്‍ പ്രതിഷേധിച്ച് മാവേലിക്കര പേള എന്‍എസ്എസ് കരയോഗം സുകുമാരന്‍ നായര്‍ക്കെതിരേ ഞായറാഴ്ച പ്രമേയവും പാസാക്കിയിരുന്നു.

Top