കൊച്ചി : കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സമ്പൂര്‍ണ മത്സ്യബന്ധന നിരോധനത്തിനെതിരെ ഓള്‍ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
രാജ്യത്തിന്റെ സമുദ്ര സാമ്പത്തിക മേഖലയില്‍ 61 ദിവസത്തെ സമ്പൂര്‍ണ മത്സ്യബന്ധന നിരോധനമാണു കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നടപടി വിദേശ മത്സ്യബന്ധന കപ്പലുകളെയും ഈ രംഗത്തെ കുത്തകകളെയും സഹായിക്കാന്‍ വേണ്ടിയാണെന്ന് ഓള്‍ കേരള ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.
61 ദിവസത്തെ സമ്പൂര്‍ണ മത്സ്യബന്ധന നിരോധനം തികച്ചും അനീതിയാണെന്നും സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ കര്‍ശന നിരോധനം നടപ്പിലാക്കിയതെന്ന് പരിശോധിക്കണമെന്നും സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു.