സരിതാദേവിക്കെതിരെ കൂടുതല്‍ നടപടിയ്ക്ക് സാധ്യത

ന്യൂഡല്‍ഹി: ബോക്‌സിംഗ് താരം സരിതാദേവിക്കെതിരെ കൂടുതല്‍ നടപടിയ്ക്ക് സാധ്യത. ഇഞ്ചോണില്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നിരസിച്ച സംഭവങ്ങളെക്കുറിച്ച് സരിതാദേവിയുടെ ഭര്‍ത്താവിനോടും കോച്ചിനോടും ബോക്‌സിംഗ് ഇന്ത്യ വിശദീകരണം തേടും.

അന്താരാഷ്ട്ര ബോക്‌സിംഗ് ഫെഡറേഷന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് തീരുമാനം. ഇക്കാര്യത്തില്‍ ബോക്‌സിംഗ് ഇന്ത്യ അടുത്തയാഴ്ച വിശദീകരണം നല്‍കും. അതേസമയം സരിതയ്ക്ക് പിന്തുണയുമായാണ് താന്‍ ഇഞ്ചോണിലെത്തിയതെന്ന് സരിതാ ദേവിയുടെ ഭര്‍ത്താവ് വ്യക്തമാക്കി.

Top