സരിത കത്തെഴുതിയത് പൊലീസ് കസ്റ്റഡിയില്‍ വച്ചെന്ന് ജയില്‍ സൂപ്രണ്ടിന്റെ മൊഴി

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലായിരിക്കുമ്പോഴാണു സരിത എസ്. നായര്‍ കത്ത് എഴുതിയതെന്നു ജയില്‍ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ്. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ കസ്റ്റഡിയില്‍വച്ചാണു സരിത കത്തെഴുതിയത്.

2013 ജൂലൈയില്‍ പത്തനംതിട്ട ജയിലില്‍ സരിത എത്തിയപ്പോള്‍ കത്തുണ്ടായിരുന്നു. കത്തില്‍ 21 പേജുണ്ടെന്ന് തന്നോട് പറഞ്ഞത് ഫെനി ബാലകൃഷ്ണനാണ്. സരിതയെ ജയിലില്‍ കൊണ്ടുവരുമ്പോള്‍ കൈവശം കത്തുണ്ടായിരുന്നു. വനിത വാര്‍ഡന്‍മാരുടെ പരിശോധനയില്‍ ഇക്കാര്യം തെളിഞ്ഞെന്നും വിശ്വനാഥക്കുറുപ്പ് സോളാര്‍ കമ്മീഷനു മൊഴി നല്‍കി.

Top