തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത വേണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. ഭരണത്തിലിരിക്കുന്നവര്‍ പറയുന്നതിന്റേയും പ്രവര്‍ത്തിക്കുന്നതിന്റേയും ഉത്തരവാദിത്തം അവര്‍ക്കാണ്. അതിനാല്‍ തന്നെ മികച്ച രീതിയിലുള്ള ഭരണം കാഴ്ച വയ്‌ക്കേണ്ടത് സര്‍ക്കാരുകളുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്‌ളിക് ദിനാഘോഷങ്ങളില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
ദേശീയ ഗെയിംസ് പടിവാതിലില്‍ എത്തി നില്‍ക്കെ അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളില്‍ ഗവര്‍ണര്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തി. ദേശീയ ഗെയിംസ് കായിക കേരളത്തിന് അഭിമാനമായി മാറണം. അതിനായി കേരളത്തിലെ ജനങ്ങള്‍ ഒരുമിച്ച് നില്‍ക്കണം. ഏതാണ്ട് പതിനായിരത്തോളം കായിക താരങ്ങള്‍ മത്സരിക്കുന്ന ഗെയിംസില്‍ കേരളത്തിന് മികച്ച വിജയം നേടാനാവുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു.