സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ക്ക് നിയമസാധുത

തിരുവനന്തപുരം: 2005 ജൂണ്‍ ഒന്നു വരെയുള്ള സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കിക്കൊണ്ട് റവന്യൂ വകുപ്പ് അസാധാരണ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. നിലവിലെ നിയമപ്രകാരം 1971 വരെയുള്ള കൈയേറ്റങ്ങള്‍ക്ക് മാത്രമെ നിയമസാധുത നല്‍കാന്‍ അധികാരമുള്ളൂ. ഈ ഭൂനിയമം അട്ടിമറിച്ചു കൊണ്ട് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

മലയോരമേഖലയില്‍ 2005 ജൂണ്‍ ഒന്നു വരെയുള്ള കയ്യേറ്റങ്ങള്‍ക്ക് നിയമസാധുതയുണ്ടെന്നും വിജ്ഞാപനത്തില്‍ പറയുന്നു. നാല് ഏക്കറിനു വരെ പട്ടയം നല്‍കുമെന്നും ഭൂമി പതിച്ചു നല്‍കുന്ന ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

Top