തിരുവനന്തപുരം: സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫിസുകളിലെല്ലാം ഉദ്യോഗസ്ഥരുടെ ഹാജരും കൃത്യനിഷ്ഠയും ഉറപ്പാക്കണമെന്ന് സെക്രട്ടറിമാരോട് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ജാലി സമയത്ത് അവര്‍ ഓഫിസിലുണ്ടോയെന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്തണം. ഇതിന്റെ ചുമതല വകുപ്പു തലവന്‍മാര്‍ക്കാണെന്നും അദ്ദേഹം അറിയിച്ചു. ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സെക്രട്ടറിമാരുടെ യോഗത്തിലാണ് ജിജി തോംസണ്‍ നിര്‍ദേശം നല്‍കിയത്.
സെക്രട്ടറിയേറ്റ് അടക്കമുള്ള പ്രധാന സര്‍ക്കാര്‍ ഓഫിസുകളിലെല്ലാം ഉദ്യോഗസ്ഥര്‍ കൃത്യമായി എത്തുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഒേരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്ന അഞ്ച് പദ്ധതികള്‍ക്കെങ്കിലും രൂപം നല്‍കണം. ഭരണഭാഷ മലയാളമാക്കിയെങ്കിലും അതു നടപ്പാക്കുന്നില്ല. എത്രയും പെട്ടെന്ന് ഇതു സംബന്ധിച്ച അഭിപ്രായം അറിയിക്കാനും വകുപ്പു തലവന്‍മാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.