കൊച്ചി: ഭിന്നശേഷിയുള്ള ഇരുനൂറ് കുട്ടികളെ താരങ്ങളാക്കി സലിംകുമാര്‍ നിര്‍മ്മിച്ച് ആദ്യമായി സംവിധാനം ചെയ്ത ‘കംപാര്‍ട്ട്മെന്റ് ‘ നാളെ തിയേറ്ററുകളിലെത്തും.
ഇന്ത്യന്‍ സിനിമയില്‍ തന്നെ അപൂര്‍വ സൃഷ്ടിയാണ് കംപാര്‍ട്ട്മെന്റ്. ഭിന്നശേഷിയുള്ള ഒന്നോ രണ്ടോ പേര് പ്രധാന വേഷം ചെയ്ത സിനിമകള്‍ പോലും ഇന്ത്യയില്‍ കുറവാണ്. രണ്ടു വര്‍ഷം മുമ്പ് മറാഠിയില്‍ ‘യെല്ലോ’ എന്ന ചിത്രം ഇറങ്ങിയിരുന്നു.
കാണാത്ത മേഖലകളിലൂടെ യാത്ര ചെയ്യാന്‍ ആഗ്രഹിച്ചു. അങ്ങനെയാണ് ഭിന്നശേഷിയുള്ളവരില്‍ എത്തിപ്പെട്ടത്. ഭിന്നശേഷിക്കാരെ പ്രത്യേക കംപാര്‍ട്ടുമെന്റില്‍ കയറ്റിവിടുകയാണ് നമ്മുടെ പതിവ്. അങ്ങനെ അവഗണിക്കേണ്ടവരല്ല അവര്‍. നമ്മോട് ചേര്‍ത്ത് നിറുത്തേണ്ടവര്‍ തന്നെയാണ്. അത്തരം കാഴ്ചയാണ് ഞാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ സലിംകുമാര്‍ പറയുന്നു.
സ്പെഷ്യല്‍ സ്കൂളുകളില്‍ നിന്ന് കണ്ടെത്തിയതാണ് കുട്ടികളെ. സുരേഷ് ഗോപി, കലാഭവന്‍ മണി, കൊച്ചുപ്രേമന്, കലാഭവന്‍ ഷാജോണ്‍, കെ.പി.എ.സി ലളിത, നിലമ്പൂര്‍ അയിഷ തുടങ്ങിയവരും സിനിമയിലുണ്ട്.
കംപാര്‍ട്ട്മെന്റിന്റെ കഥയും തിരക്കഥയും സലിംകുമാറിന്റേത് തന്നെയാണ്. ലാഫിംഗ് ബുദ്ധ എന്ന സ്വന്തം കമ്പനി നിര്‍മ്മിച്ച ചിത്രത്തിന്റെ വിതരണവും മറ്റാര്‍ക്കും കൊടുത്തിട്ടില്ല.