ഇടയ്ക്കിടയ്ക്ക് കാമുകിമാരെ മാറ്റുന്നയാളാണ് സല്മാന്ഖാന്. സംഗീത ബിജ്ലാനി മുതല്‍ കത്രീന കൈഫ് വരെയുള്ള സല്‍മാന്റെ കാമുകിമാരുടെ പട്ടിക ഏറെ വലുതാണ്. ഒടുവില്‍ സല്മാന് പുതിയ കൂട്ടുകാരിയെ കണ്ടെത്തിയിരിക്കുന്നു. ലൂലിയ വാന്റര്‍ എന്നാണ് കക്ഷിയുടെ പേര്. റൊമാനിയയിലെ അറിയപ്പെടുന്ന മോഡലാണ് ലൂലിയ. 2011 ല്‍ ഏക് ദ ടൈഗര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഡുബ്ലിനില്‍ വച്ചാണ് ലൂലിയയെ സല്മാന് പരിചയപ്പെടുന്നത്. സല്‍മാന്റെ സഹോദരി അര്‍പിതയുടെ വിവാഹചടങ്ങില്‍ ഇരുവരും ഇണക്കുരുവികളായി നടക്കുകയായിരുന്നുവത്രേ.