സഹിഷ്ണുതയുടെ സാംസ്‌കാരിക പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യയെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: മതപരമായ സഹിഷ്ണുതയുടെ വലിയ സാംസ്‌കാരിക പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യയെന്ന് ഒബാമയ്ക്ക് സര്‍ക്കാരിന്റെ മറുപടി. ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമയ്ക്ക് ഒബാമയുടെ തൊട്ടടുത്ത് ഇരിക്കാന്‍ കഴിയുന്നത് തന്നെയാണ് ഇന്ത്യയുടെ സഹിഷ്ണുതയുടെ ഏറ്റവും വലിയ ഉദാഹരണമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ദലൈ ലാമയെ പോലൊരാള്‍ വീടുവെക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം ഇന്ത്യയാണെന്ന് ഓര്‍ക്കണം. ഈ സഹിഷ്ണുതകൊണ്ടാണ് ലാമയ്ക്ക് ഇന്ത്യയെ സ്വന്തം നാടായി കാണാനായതും നമുക്കദ്ദേഹത്തെ സ്വീകരിക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ മതപരമായ അസഹിഷ്ണുതകള്‍ നിലനില്‍ക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നേരത്തെ പരാമര്‍ശം നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് ജയ്റ്റ്‌ലിയുടെ പ്രതികരണം.

Top