സാംസങ്ങ് ഗാലക്‌സി എസ് 6 മാര്‍ച്ചില്‍ എത്തും

സിയോള്‍: ഗാലക്‌സി എസ് 6 മാര്‍ച്ചില്‍ എത്തും. ചില ടെക് സൈറ്റുകളാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ബാര്‍സിലോനയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസിലായിരിക്കും സാംസങ്ങിന്റെ അടുത്ത ഫല്‍ഗ്ഷിപ്പ് മോഡല്‍. മാര്‍ച്ച് 2 മുതല്‍ 6വരെയാണ് ഡബ്യൂഎംസി നടക്കുന്നത്.

എച്ച്ഡി 4കെ ഡിസ്‌പ്ലേയിലായിരിക്കും ഗാലക്‌സി എസ്6 ഇറങ്ങുക എന്നാണ് റിപ്പോര്‍ട്ട്. 20 എംപി ക്യാമറയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. 5.3 ആയിരിക്കും സ്‌ക്രീന്‍ സൈസ്. സ്‌നാപ് ഡ്രാഗണ്‍ 810 പ്രോസസ്സര്‍, 5 എംപി മുന്‍ക്യാമറ, ബ്രോഡ്‌കോം സെന്‍സര്‍ ചിപ്പ് എന്നിവയും എസ് 6ന്റെ പ്രവചപ്പിക്കപ്പെടുന്ന പ്രത്യേകതകള്‍.

2014ല്‍ നാല് വര്‍ഷത്തിന് ശേഷം ലാഭത്തില്‍ ഇടിവു വന്ന സാംസങ്ങ് വലിയ പ്രതീക്ഷയോടെയാണ് എസ്6 ഇറക്കുന്നത്. ഗാലക്‌സി എസ്5 സാംസങ്ങിന് പ്രതീക്ഷിച്ച അത്ര വില്‍പ്പന നടത്തുവാന്‍ സാധിച്ചിരുന്നില്ല.

Top