സാനിയ- ഹിംഗിസ് സഖ്യം വനിതാ ഡബിള്‍സില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി

റോം: വനിതാ ഡബിള്‍സ് റാങ്കിംഗില്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനത്തേക്ക് സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യം തിരിച്ചെത്തി. ഇന്ത്യ-സ്വിസ് സഖ്യം ഇറ്റാലിയന്‍ ഓപ്പണില്‍ ഫൈനലില്‍ പ്രവേശിച്ചതോടെയാണ് ഒന്നാം നമ്പറിലേക്കു തിരിച്ചെത്തിയത്.

സെമിയില്‍ കരോളിന ഗാര്‍സിയ-കറ്റാറിന സ്രെബോട്ട്‌നിക് സഖ്യത്തെയാണു സാനിയ സഖ്യം പരാജയപ്പെടുത്തിയത്. ഫൈനലില്‍ സാനിയയും കൂട്ടുകാരിയും മൂന്നാം സീഡായ ടിമിയ ബാബോസ്-ക്രിസ്റ്റീന മ്ലാഡ്‌നോവിക് സഖ്യത്തെ നേരിടും.

Top