കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവെപ്പും ഒരു ജവാന്‍ കൊല്ലപ്പെടുകയും ചെയ്ത അനിഷ്ട സംഭവം നടക്കുമ്പോള്‍ ഉറങ്ങിയ മുസ്ലീം ലീഗ് സിഐഎസ്എഫിനെതിരെ രംഗത്തെത്തിയത് വിവാദമാകുന്നു.
സ്വര്‍ണ്ണക്കടത്തുകാരെ സഹായിക്കാന്‍ അക്രമത്തിന്റെ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫില്‍ നിന്നും മാറ്റി കേരള പോലീസിനു നല്‍കാന്‍ നീക്കം തുടങ്ങിയപ്പോഴാണ് സിഐഎസ്എഫിനെതിരെ ലീഗ് രംഗത്തെത്തിയത്.
അക്രമത്തിനു കാരണക്കാരായ സിഐഎസ്ഫ് ജവാന്‍മാരെ സ്ഥലംമാറ്റരുതെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ഹമീദാണ് ആവശ്യപ്പെട്ടത്. കരിപ്പൂര്‍ വെടിവയ്പ്പില്‍ പരസ്യമായി നിലപാട് അറിയിച്ച ആദ്യ രാഷ്ട്രീയ കക്ഷിയാണ് മുസ്ലീമ ലീഗ്.
വെടിവയ്പ്പില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും വിമാനത്താവളത്തിലെ അഗ്നിശമന സേനാംഗങ്ങളെയും സിഐഎസ്എഫിനെയും പ്രതിചേര്‍ത്ത് കേസെടുക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ സിഐഎസ്എഫിനെതിരെ ലീഗിന്റെ പ്രതികരണം ശ്രദ്ധയാകര്‍ഷിക്കുകയാണ്.
അതേസമയം വിമാനത്താവള ജീവനക്കാരെയോ അതിക്രമത്തിനു തുടക്കമിട്ട ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്താല്‍ ലീഗ് തയ്യാറായിട്ടുമില്ല.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജീവനക്കാരുടെ ഒത്താശയോടെയാണ് സ്വര്‍ണക്കടത്ത് നടത്തുന്നതെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണ്. വിമാനത്താവള ജീവനക്കാരെയും എയര്‍ ഹോസ്റ്റസുമാരെയും കാരിയര്‍മാരാക്കി വരെ സ്വര്‍ണ്ണക്കടത്തു നടത്തിയതായി സിബിഐ കണ്ടെത്തിയിരുന്നു.
സ്വര്‍ണ്ണക്കടത്തുകാരനായ ഫായിസിനെ അറസ്റ്റു ചെയ്തപ്പോഴാണ് കസ്റ്റംസ് അധികൃതരുടെയും വിമാനത്താവള ജീവനക്കാരുടെയും ഒത്താശയോടെ നടന്ന സ്വര്‍ണ്ണക്കടത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
സുരക്ഷാപരിശോധനയില്‍ പിടിയിലാകുമെന്ന് ഭയന്ന് പലപ്പോഴും വിമാനത്താവളത്തിന്റെ ടോയ്‌ലറ്റില്‍വരെ സ്വര്‍ണം ഉപേക്ഷിച്ചിരുന്നു. പരിശോധനയില്‍ വിട്ടുവീഴ്ചയില്ലാത്ത സിഐഎസ്എഫിനെ മാറ്റി പോലീസ് എത്തിയാല്‍ സ്വര്‍ണ്ണക്കടത്ത് എളുപ്പമാകുമെന്നാണ് സ്വര്‍ണ്ണക്കടത്ത് മാഫിയയുടെ കണക്കുകൂട്ടല്‍.
കരിപ്പൂരില്‍ വെടിവെപ്പുണ്ടായപ്പോള്‍ ജില്ലയിലെ ലീഗിന്റെ എം.പിമാരായിരുന്ന മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദ്, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍വഹാബ് എന്നിവരാരും ആ വഴിക്കു തിരിഞ്ഞു നോക്കിയിരുന്നില്ല.
കോഴിക്കോട്ടെ കോണ്‍ഗ്രസ് എം.പി എം.കെ രാഘവനാണ് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയവും വ്യോമയാനമന്ത്രാലയുവുമായി നേരിട്ട് ഇടപെട്ട് യാത്രക്കാരുടെ സുരക്ഷയും കരിപ്പൂരിന്ഹ പകരം നെടുമ്പാശേരിയില്‍ ഇറക്കിയ യാത്രക്കാരെ കോഴിക്കോട്ടെത്തിക്കാനുള്ള വാഹനസൗകര്യങ്ങളും ഏര്‍പ്പെടുത്തിയത്.