കോഴിക്കോട്: കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കിയ എഴുത്തുകാര്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍.
എഴുത്തുകാര്‍ക്ക് അജന്‍ഡയുണ്ട്. സിഖ് കൂട്ടകൊല നടന്നതിനോട് പ്രതികരിക്കാതിരുന്നവരാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.സിഖ് കൂട്ടക്കൊലയ്ക്ക് പിന്നാലെ നയന്‍താര സെഹ്ഗാള്‍ അവാര്‍ഡ് വാങ്ങിയിരുന്നു. എഴുത്തുകാരുടെ മനഃസാക്ഷിക്കുത്തില്‍ പോലും വേര്‍തിരിവുണ്ടെന്നും അദ്ദേഹം പറഞ്ഞു
പി.പി.മുകുന്ദനും രാമന്‍പിള്ളയ്ക്കും വേണമെങ്കില്‍ മിസ് കോളടിച്ച് പാര്‍ട്ടിയിലേക്ക് സാധാരണപ്രവര്‍ത്തകരായി തിരിച്ചുവരാം. ലീഗിനോടുള്ള സി.പി.എമ്മിന്റെ നിലപാടുമാറ്റം കേരളത്തില്‍ രൂപപ്പെടുന്ന പുതിയ രാഷ്ട്രീയകൂട്ടുകെട്ടിന്റെ സൂചനയാണ്. വെള്ളാപ്പള്ളി നടേശന്‍ രൂപീകരിക്കുന്ന പാര്‍ട്ടിയുടെ നിലപാട് അറിഞ്ഞതിനുശേഷം ബി.ജെ.പി പ്രതികരിക്കുമെന്നും വി.മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.