തലമുടി ഭാഗ്യമായിരിക്കുകയാണ് മരീന മൈക്കിള്‍ കുരിശിങ്കലിന്. പരസ്യങ്ങളിലൂടെയും ടിവി ഷോകളിലൂടെയും ശ്രദ്ധേയയായ മരീനയ്ക്ക് സിനിമയില്‍ നായികയാവാന്‍ അവസരം നല്‍കിയത് സമൃദ്ധമായ ചുരുണ്ട മുടിയാണ്. ഹരം എന്ന സിനിമയില്‍ അഭിനയിച്ചെങ്കിലും വലിയ പ്രശസ്തി മരീനയ്ക്ക് കിട്ടിയിരുന്നില്ല.
മുംബൈ ടാക്‌സി എന്ന ചിത്രത്തില്‍ നായികയായി മരീനയെ തെരഞ്ഞെടുക്കാന്‍ കാരണം ചുരുണ്ട മുടിയാണ്. പപ്പയുടെ സ്വന്തം അപ്പൂസില്‍ ബാലതാരമായി അഭിനയിച്ച ബാദ്ഷയാണ് മുംബൈ ടാക്‌സിയിലെ നായകന്‍. ബാദ്ഷ െ്രെഡവറായ ടാക്‌സിയില്‍ കയറുന്ന യാത്രക്കാരിയായിട്ടാണ് സിനിമയില്‍ അഭിനയിക്കുന്നത്. നന്ദിത എന്നാണ് കഥാപാത്രത്തിന്റെ പേര്. ശക്തമായ കഥാപാത്രമാണിത്. നിരവധി സസ്‌പെന്‍സുകള്‍ നിറഞ്ഞ സിനിമയാണ് മുംബൈ ടാക്‌സി. ഹരത്തില്‍ ഫഹദിനോടൊപ്പമുള്ള അഭിനയം വളരെ രസകരമായിരുന്നു. ഫഹദിന്റെ സുഹൃത്തിന്റെ റോളിലാണ് ഹരത്തില്‍ അഭിനയിച്ചത്. സിനിമയില്‍ അഭിനയിച്ചപ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഫഹദിന്റെ ഏറെ സഹകരിച്ചു മരീന പറയുന്നു.