തിരുവനന്തപുരം: സിപിഎം ഇല്ലായിരുന്നുവെങ്കില്‍ ഇടതു പ്രസ്ഥാനങ്ങള്‍ ജീര്‍ണതയിലേക്ക് കൂപ്പുകുത്തുമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ കടമ നിറവേറ്റിയത് സിപിഎം മാത്രമാണ്. അധികാര വാഴ്ചയെ നേരിടാന്‍ കഴിഞ്ഞത് സിപിഎമ്മിനാണ്. പേരില്‍ കമ്യൂണിസ്റ്റ് ഉളളതുകൊണ്ട് കാര്യമില്ല പ്രവര്‍ത്തിയിലും സ്വഭാവത്തിലും അത് വേണമെന്നും പിണറായി വിജയന്‍.