സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം

കോട്ടയം: സിപിഐ സംസ്ഥാന സമ്മേളനത്തിന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ തുടക്കമായി. മുതിര്‍ന്ന നേതാവ് സി.എ കുര്യന്‍ പതാക ഉയര്‍ത്തി. ദേശീയ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

തുടര്‍ന്നു പൊതുചര്‍ച്ച ആരംഭിച്ചു. ദേശീയ നേതാക്കളായ ഗുരുദാസ് ദാസ് ഗുപ്ത, ഡി. രാജ എംപി എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു. വൈകുന്നേരം തിരുനക്കര മൈതാനത്തു നടക്കുന്ന ആരോഗ്യ സെമിനാറില്‍ ഡോ. ബി. ഇക്ബാല്‍ വിഷയം അവതരിപ്പിക്കും. ഡോ. വി. രാമന്‍കുട്ടി അധ്യക്ഷത വഹിക്കും.

Top