ടോക്യോ: സിറിയയില്‍ ബന്ദിയാക്കിയ രണ്ടാമത്തെ ജപ്പാന്‍ പൗരനെയും വധിച്ചതായി ഐ.എസ്. സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ കെന്‍ജി ഗോട്ടോ ജോഗോയെ വധിക്കുന്നതിന്റെ വീഡിയോയും പുറത്തുവിട്ടതായി ഭീകരര്‍ അവകാശപ്പെട്ടു. എന്നാല്‍ ജപ്പാന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഏതാനും ദിവസം മുമ്പ് ഇയാള്‍ക്കൊപ്പം ബന്ദിയാക്കിയ ഹരുന യുകാവയെ വധിച്ചിരുന്നു. സുരക്ഷാ കോണ്‍ട്രാക്ടറായ യുകാവയെ തലവെട്ടിക്കൊന്നുവെന്ന് വിശദീകരിക്കുന്ന വീഡിയോദൃശ്യവും ഐ.എസ്. പുറത്തുവിട്ടിരുന്നു.