കംബാല: ദക്ഷിണ സുഡാനില്‍ നിന്ന് 89 ആണ്‍കുട്ടികളെ അജ്ഞാത ഭീകര സംഘടന തട്ടിക്കൊണ്ടുപോയി. മാലാക്കലിലും വാവ് ഷില്ലുക്ക് നഗരത്തിലുമാണ് സംഭവം. വീടുകള്‍തോറും കയറി 12 വയസിനു മുകളില്‍ പ്രായമുള്ള ആള്‍കുട്ടികളെ ഭീകരര്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. രക്ഷിതാക്കളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് കുട്ടികളെ കടത്തിക്കൊണ്ടു പോയത്. ഇവിടെ ഒരു സ്കൂളിലും ഭീകരര്‍ കടന്നുകയറി ആണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ടുണ്ട്. തട്ടിക്കൊണ്ടു പോയ കുട്ടികളുടെ എണ്ണം ഇതിലും വളരെ അധികമാകാമെന്ന് യൂനിസെഫ് സൂചിപ്പിച്ചു. ദക്ഷിണ സുഡാനില്‍ കഴിഞ്ഞ വര്‍ഷം പന്ത്രണ്ടായിരത്തോളം കുട്ടികളെ സൈന്യവും ഭീകര സംഘടനകളും അവരുടെ പോരാളികളാക്കി മാറ്റിയിട്ടുണ്ടെന്നും യൂനിസെഫ് വ്യക്തമാക്കി.