കൊച്ചി: സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതലൊന്നും പറയാനില്ലെന്ന് ശശി തരൂര്‍. പറയാനുള്ളതെല്ലാം തൃശൂരില്‍ പറഞ്ഞതാണ് അതിനപ്പുറം ഒന്നും പറയാനില്ലെന്നും തരൂര്‍ വ്യക്തമാക്കി.
സുനന്ദയുടെ മരണം കൊലപാതകമാണെങ്കില്‍ അത് വിശദീകരിക്കേണ്ട ചുമതല പോലീസിനാണ്. കേസിനെ കുറിച്ച് സംശയമുണ്ടെങ്കില്‍ പോലീസിനോട് ചോദിക്കണമെന്നും തരൂര്‍ കൊച്ചിയില്‍ പറഞ്ഞു. കൊച്ചിയില്‍ ബിനാലെ കാണാന്‍ എത്തിയതായിരുന്നു ശശി തരൂര്‍.