ന്യൂഡല്‍ഹി : സുനന്ദപുഷ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി മനീഷ് തീവാരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു.
തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ വിമാനത്താവളത്തില്‍ വെച്ചും, വിമാനത്തില്‍ വെച്ചും ശശി തരൂരും സുനന്ദ പുഷ്കറും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്കിന് മനീഷ് തിവാരി സാക്ഷിയായ സാഹചര്യത്തിലാണ് തിവാരിയെ ചോദ്യം ചെയ്തത്.
സുനന്ദ ഉള്‍പ്പെട്ട ഐപിഎല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ശശിതരൂരിനെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വീണ്ടും ചോദ്യം ചെയ്യും. ഇതിനോടകം രണ്ട് തവണ അന്വേഷണ സംഘം തരൂരിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെങ്കില്‍ തരൂരിനെ അറസ്റ്റ്
ചെയ്യേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.