സുനന്ദയുടെ ദേഹത്തെ മുറിവുകള്‍ മല്‍പ്പിടുത്തത്തിനിടെ ഉണ്ടായത്

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ശരീരത്തിലെ  മുറിവുകള്‍ മല്‍പ്പിടുത്തത്തിനിടെ ഉണ്ടായതാണെന്ന് എഫ്‌ഐആര്‍. മുറിവുകള്‍ 12 മണിക്കൂര്‍ മുതല്‍ നാലു ദിവസം വരെ പഴക്കമുള്ളതായിരുന്നു. എന്നാല്‍ മരണത്തിന് കാരണം മുറിവുകളല്ലായിരുന്നു. മരണ സമയത്ത് സുനന്ദ ആരോഗ്യവതിയായിരുന്നുവെന്നും എഫ്‌ഐആര്‍ പറയുന്നു.

അതേസമയം, ശശി തരൂരിന്റെ സഹായികളെ നുണ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. മകന്‍ ശിവ് മേനോനെയും ചോദ്യം ചെയ്യും.

Top