ന്യൂഡല്‍ഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെ സഹായി നാരായണ്‍ സിംഗിന്റെ നിര്‍ണായക മൊഴി. സുനന്ദ മരിക്കുന്നതിന് രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് സുനന്ദയെ സുനില്‍ സാബ് എന്നയാള്‍ സന്ദര്‍ശിച്ചിരുന്നുവെന്നും സുനില്‍ സാബാണ് സുനന്ദയെ ട്വിറ്ററിലും മറ്റും വിവരങ്ങള്‍ അപ്ഡേറ്റു ചെയ്യുവാന്‍ സഹായിച്ചിരുന്നതെന്നും നാരായണ്‍ മൊഴി നല്കി.
മരിക്കുന്നതിന് മുമ്പ് സുനന്ദ തരൂരിനെ ഫോണില്‍ വിളിക്കുകയും താന്‍ മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ എല്ലാം തുറന്നു പറഞ്ഞാല്‍ തരൂര്‍ വെട്ടിലാകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നാരായണ്‍ സിംഗ് മൊഴി നല്കി. നേരത്തെ കേസുമായി ബന്ധപ്പെട്ടു നാരായണ്‍ സിംഗിനെ പൊലീസ് 16 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്ന് നിര്‍ണായകമായ മൊഴികള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഈ വട്ടം ആറു മണിക്കൂറാണ് നാരായണ്‍ സിംഗിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തത്.