തിരുവനന്തപുരം: പാമോയില്‍ കേസില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ തന്റെ പോരാട്ടത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. അഴിമതിക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും. കോടതിക്ക് ഇപ്പോഴുണ്ടായിരിക്കുന്ന തെറ്റിദ്ധാരണ നീക്കുമെന്നും വി.എസ് പറഞ്ഞു. പാമോയില്‍ കേസില്‍ സുപ്രീം കോടതി വി.എസിനെതിരെ നടത്തിയ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാമോലിന്‍ കേസ് വി.എസ് രാഷ്ട്രീയ ലാഭങ്ങള്‍ക്കായി ഉപയോഗിക്കുന്നെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.