ന്യൂഡല്‍ഹി: ഇന്തോനേഷ്യയിലെ ബാലിയില്‍ അറസ്റ്റിലായ അധോലോക നേതാവ് ഛോട്ടാ രാജനെ ഡല്‍ഹിയില്‍ എത്തിച്ചു. ബാലിയിലെ നിന്നും പ്രത്യേക വിമാനത്തില്‍ പുലര്‍ച്ചെ 5.30നാണ് ഡല്‍ഹി പാലം വമാനത്താവളത്തില്‍ ഛോട്ടാ രാജനെ എത്തിച്ചത്. അവിടെ നിന്ന് ഡല്‍ഹി പൊലീസിന്റെ കനത്ത സുരക്ഷയി അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
അമ്പതംഗ കമാന്‍ഡോ സംഘവും രാജന്റെ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്. സി.ബി.ഐയും മുംബയ് പൊലീസും ഛോട്ടാ രാജനൊപ്പമുണ്ടായിരുന്നു.
ഓസ്‌ട്രേലിയയില്‍നിന്നു കഴിഞ്ഞമാസം 25ന് ബാലിയിലെത്തിയ ഛോട്ടാ രാജനെ ഇന്തോനേഷ്യന്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍നിന്നെത്തിയ അന്വേഷണസംഘം രാജനെ വിശദമായി ചോദ്യംചെയ്തിരുന്നു.
27വര്‍ഷംമുമ്പാണു രാജന്‍ ഇന്ത്യയില്‍നിന്നു മുങ്ങിയത്. കൊലപാതകം, സാമ്പത്തികതട്ടിപ്പ്, മയക്കുമരുന്നു കള്ളക്കടത്ത് തുടങ്ങി എഴുപതോളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്. 20 കൊലപാതകം, 20 സംഘടിത ആക്രമണം തുടങ്ങിയവ മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലുണ്ട്.