തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് ചര്‍ച്ച നടത്തിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അദ്ദേഹം ബിജെപിയില്‍ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇക്കാര്യത്തില്‍ ചില ധാരണകളായിട്ടുണ്ട്. അതേക്കുറിച്ച് സുരേഷ് ഗോപി തന്നെ വെളിപ്പെടുത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് മാസം മുന്‍പ് അദ്ദേഹവുമായി രണ്ട് മണിക്കൂറോളം വിശദമായി സംസാരിച്ചിരുന്നു. അതിനു ശേഷം ബിജെപി ക്ഷണം കിട്ടിയാല്‍ സ്വീകരിക്കുമെന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പ്രസ്താവന വന്നതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് അദ്ദേഹവുമായി വീണ്ടും സംസാരിച്ചു. ഈ ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്.
അതേസമയം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുരേഷ് ഗോപിയുമായി സംസാരിച്ചിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.