സുശീല്‍ കുമാറിനെ മലര്‍ത്തിയടിച്ച് ബാബ രാംദേവ്

മുംബൈ: ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ മലര്‍ത്തിയടിച്ച് യോഗ ഗുരു ബാബ രാംദേവ്. യോഗയില്‍ മാത്രമല്ല ഗുസ്തിയിലും താന്‍ പുലിയാണെന്ന് തെളിയിക്കുകയായിരുന്നു രാംദേവ്.

ഹരിദ്വാറിലെ ദിവ്യയോഗ മന്ദിര്‍ ആശ്രമത്തിന്റെ ഇരുപതാം വാര്‍ഷികത്തിനോട് അനുബന്ധിച്ച് നടത്തിയ ഗുസ്തി, കബഡി ചാമ്പ്യന്‍ഷിപ്പിനിടെയാണ് ബാബയും ഗുസ്തിക്കളത്തിലിറങ്ങിയത്. സുശീലുമായി നടത്തിയ സൗഹൃദ മത്സരത്തില്‍ ബാബ തന്റെ മെയ്‌വഴക്കം കൊണ്ട് കാണികളെ വിസ്മയഭരിതരാക്കി. എന്തിനേറെ ഒരു തവണ ഇന്ത്യന്‍ ചാമ്പ്യനെ മലര്‍ത്തിയടിക്കുന്നതില്‍വരെയെത്തി കാര്യങ്ങള്‍!

കുറഞ്ഞ കാലയളവുകൊണ്ട് വിശാലമായ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ബാബ റാം ദേവിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നിരവധി ആശ്രമങ്ങളും യോഗ പരിശീലന കേന്ദ്രങ്ങളും മരുന്നു ഫാക്ടറികളും റാം ദേവിന്റെ ട്രസ്റ്റിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നു.

Top