സെക്യൂരിറ്റി ചെക്ക്അപ്പുമായി ഫെയ്‌സ് ബുക്ക്

ഫെയ്‌സ്ബുക്ക് തങ്ങളുടെ സുരക്ഷ സംവിധാനങ്ങള്‍ ഒന്നുകൂടി മെച്ചപ്പെടുത്തുന്നു. സെക്യൂരിറ്റി ചെക്ക്അപ്പ് എന്ന പേരിലുള്ള സംവിധാനം തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപയോക്താവിന് തനിക്ക് ഫെയ്‌സ്ബുക്കില്‍ ലഭിക്കുന്ന സുരക്ഷ മെച്ചപ്പെടുത്താനാണ് ഈ സൗകര്യം എന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇതോരു പോപ്പ് അപ്പ് ഫീച്ചറാണ്. ഒരു ഡിവൈസില്‍ വിവിധ ആപ്ലികേഷനുകളില്‍ ഫെയ്‌സ്ബുക്ക് തുറന്നാല്‍ നിങ്ങളുടെ പാസ് വേര്‍ഡിന്റെ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് ചെക്ക് അപ്പിന്റെ പ്രത്യേകത. നിലവില്‍ ഇതിന് സമാനമായ ഫീച്ചര്‍ ഉണ്ടെങ്കിലും ചെക്ക് അപ്പ് അങ്ങനെയല്ല, നിലവില്‍ വിവിധ ഡിവൈസുകളില്‍ ലോഗിന്‍ ചെയ്താലും നോട്ടിഫിക്കേഷന്‍ വരുമെങ്കിലും ലോഗിന്‍ ചെയ്ത സ്ഥലത്ത് ആക്ടീവായിരിക്കും. എന്നാല്‍ പുതിയ ഫീച്ചര്‍ അത് തടയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

നിലവിലുള്ള സെക്യൂരിറ്റി പരിശോധനകള്‍ നമ്മുക്ക് ഒഴിവാക്കാം. എന്നാല്‍ പുതിയ സംവിധാനം നിര്‍ബന്ധമായിരിക്കും എന്നും വെര്‍ജ് പറയുന്നു. ഉടന്‍ തന്നെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലും എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Top