സെക്‌സിയെസ്റ്റ് ഏഷ്യക്കാരുടെ പട്ടികയില്‍ സൂര്യയും

ഏഷ്യയിലെ ആകര്‍ഷണമുള്ള അമ്പത് പുരുഷന്‍മാരുടെ പട്ടികയില്‍ തമിഴ് സിനിമയില്‍ നിന്ന് ഇടം നേടിയത് സൂര്യ മാത്രം. ഒരു ബ്രിട്ടീഷ് മാഗസനാണ് ഏഷ്യയിലെ സെക്‌സിയെസ്റ്റ് നടന്‍മാരുടെ പട്ടിക തയാറാക്കിയത്. സിക്‌സ് പാക്ക് മസിലുകളും സ്‌റ്റൈലിഷ് വസ്ത്രധാരണങ്ങളുമാണ് സൂര്യയെ പട്ടികയില്‍ ഇടം നേടാന്‍ സഹായിച്ചത്.
ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനാണ് പട്ടികയില്‍ ഒന്നാമത്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഷാഹിദ് കപൂര്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന മാസ് എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. നയന്‍താരയും പ്രണിതയുമാണ് നായികമാര്‍.

Top