സെന്‍ട്രല്‍ ആഫ്രിക്കയില്‍ മന്ത്രിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി

ബാന്‍ഗുയി: സെന്‍ട്രല്‍ ആഫ്രിക്കയില്‍ മന്ത്രിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി. കായിക യുവജന ക്ഷേമ വകുപ്പുകളുടെ ചുമതലയുള്ള ആര്‍മല്‍ നിഗാടോളം സാവോയെയാണ് തട്ടിക്കൊണ്ടു പോയത്.

മന്ത്രിയും ഭാര്യയും വന്ന കാര്‍ ഒരു സംഘം അക്രമികള്‍ ടാക്‌സി കാറുകളില്‍ എത്തിയ ശേഷം വളയുകയായിരുന്നു. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം മന്ത്രിയെ അവര്‍ ടാക്‌സി കാറില്‍ കയറ്റി അജ്ഞാത സ്ഥലത്തേക്കു കൊണ്ടു പോയി. മന്ത്രിയെ കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു.

Top