സേവനം മെച്ചപ്പെടുത്താന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നു. ഇതിനായി ബിഎസ്എന്‍എല്‍ 11,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്തുന്നതിനും ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ നവീകരിക്കുന്നതിനും നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനുമായിരിക്കും ഈ തുക വിനിയോഗിക്കുക.

ഗുണമേന്മയുള്ള സേവനം ലഭ്യമാക്കിയും നെറ്റ്‌വര്‍ക്ക് വിപുലമാക്കിയും വരുമാനം വര്‍ധിപ്പിക്കാന്‍ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനും നടപടികളുണ്ടാകുമെന്ന് അദ്ദേഹം പാര്‍ലമെന്റിനെ അറിയിച്ചു.

നെറ്റ്‌വര്‍ക്കിലെ പ്രശ്‌നങ്ങള്‍ മൂലം ഇരു കമ്പനികള്‍ക്കും ഉപഭോക്താക്കളെ വന്‍ തോതില്‍ നഷ്ടമായിട്ടുണ്ട്. സ്വകാര്യ മേഖലയുമായി മത്സരിച്ച് ഉപഭോക്താക്കള്‍ക്ക് തൃപ്തികരമായ സേവനം നല്‍കാന്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിന് കഴിയാത്തതാണ് ഇതിനു കാരണം.

Top