മൊഗദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗദിഷുവില് അല്‍ ഷബാബ് തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. നയതന്ത്ര ദൗത്യങ്ങളുടെ വസതിയായി അറിയപ്പെടുന്ന ജസീറാ പാലസ് ഹോട്ടലിലാണ് ആക്രമണം നടന്നത്.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. സൊമാലിയന്‍ പ്രസിഡന്റ് ഹസന് ഷെയ്ഖ് മഹമ്മൂദ് ആക്രമണത്തെ അപലപിച്ചു. ഹോട്ടല്‍ പുനര്‍നിര്‍മ്മിച്ചു പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ആഫ്രിക്കന്‍ യൂണിയനും സൊമാലിയന്‍ സര്‍ക്കാരിനും എതിരെയുള്ള പ്രതികാര നടപടിയാണ് ആക്രമണമെന്ന് അല്‍ ഷബാബ് വ്യക്തമാക്കി.