നയ്റോബി: വികസനത്തിനായി സൊമാലിയയിലേക്കു വിദേശരാജ്യങ്ങളില്‍ നിന്നു സംഭാവനയായി ലഭിച്ച പണം സംബന്ധിച്ച അഴിമതി പുറത്തായി. ഓഡിറ്റര്‍ ജനറലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണു ധനവിനിയോഗത്തിലുണ്ടായ കോടികളുടെ തട്ടിപ്പുകളെക്കുറിച്ചു വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തു മുസ്ലിം തീവ്രവാദികള്‍ക്കെതിരേ നടന്ന യൂദ്ധത്തെത്തുടര്ന്നു തകര്‍ന്നു തരിപ്പണമായ സാമ്പത്തിക സ്ഥിതി ശക്തമാക്കിയെടുക്കുന്നതിനാണ് ഈ ആഫ്രിക്കന്‍ രാജ്യത്തിനു പാശ്ചാത്യ രാജ്യങ്ങളുള്‍പ്പെടെ കോടിക്കണക്കിനു ഡോളര്‍ സഹായം ലഭ്യമാക്കിയത്. പക്ഷേ പ്രസിഡന്റ് ഹസന് ഷെയ്ക്ക് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റിന് അഴിമതി തടയാനും ഫലപ്രദമായ രീതിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിക്കുന്നില്ലെന്ന് അന്താരാഷ്ട്ര സമൂഹത്തിന് ആക്ഷേപമുണ്ടായിരുന്നു.