ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ നിയമന്ത്രിയും ആം ആദ്മി പാര്‍ട്ടി എംഎല്‍എയുമായ സോം നാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ഇതോടെ ഭാരതിയുടെ അറസ്റ്റിന് വഴിതെളിഞ്ഞു.
എന്നാല്‍ കോടതി ഉത്തരവുമായി വീട്ടിലും ഓഫീസിലും എത്തിയ പോലീസിന് ഭാരതിയെ കണ്ടെത്താനായില്ല.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് ഭാരതിയുടെ അഭിഭാഷകന്‍ അറിയിച്ചു. നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഭാരതി ഹൈക്കോടതിയെ സമീപിച്ചത്.
മാനസികമായും ശാരിരികമായും പീഡിപ്പിക്കുന്നു എന്നു ചൂണ്ടിക്കാട്ടി സോം നാഥ് ഭാരതിയുടെ ഭാര്യ ലിപിക കഴിഞ്ഞ ജൂണിലാണ് ഡല്‍ഹി വനിതാ കമ്മീഷനു പരാതി നല്‍കിയത്.