സോണിയയുടെ മണ്ഡലം പിടിച്ചെടുക്കാന്‍ നീക്കവുമായി വിശ്വ ഹിന്ദു പരിഷത്ത്

റായ്ബറേലി: യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ ശക്തി പ്രാപിക്കാന്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ ശ്രമം. റായ്ബറേലിയില്‍ ഹോം കമിംഗ് പദ്ധതി ആരംഭിക്കാനൊരുങ്ങുകയാണ് വി.എച്ച്.പി.

റായ്ബറേലിയിലെ 60 കുടുംബങ്ങള്‍ ഹോം കമിംഗ് പദ്ധതിക്ക് സമ്മതം അറിയിച്ചിട്ടുള്ളതായി വി.എച്ച്.പിയുടെ റായ്ബറേലി ചീഫ് ഹരീഷ് ചന്ദ്ര ശര്‍മ്മ പറഞ്ഞു. 100 കുടുംബങ്ങളെ പദ്ധതിയില്‍ ചേര്‍ക്കാനാണ് പദ്ധതി. ഉടന്‍ തന്നെ ഇതു സാധിക്കും. ഇവരെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്നും വി.എച്ച്.പി നേതാവ് പറഞ്ഞു. എന്നാല്‍, മറ്റു പാര്‍ട്ടികള്‍ പദ്ധതിക്ക് വര്‍ഗ്ഗീയ പ്രതിച്ഛായ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഇത്തരത്തിലുള്ള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരിക്കുകയാണ്. വി.ച്ച്.പിയുടെ നീക്കത്തെ കുറിച്ച് ഇതുവരെ ഒന്നും അറിയത്തില്ലെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി.

ആഗ്രയില്‍ മുസ്ലിങ്ങളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത് വന്‍ വിജയമായതിന്റെ തൊട്ടു പിന്നാലെയാണ് വി.എച്ച്.പി ഹോം കമിങ് പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Top