സോണിയുടെ എക്സ്പീരിയ സീ 4 ടാബ്ലറ്റ് അവതരിപ്പിച്ചു. 10.1ഇഞ്ച് ഡിസ്പ്ലേയില്‍ 2560 ത 1600 പിക്സലുകള്‍ റെസലൂഷനിലാണ് ഈ ടാബ്ലറ്റ് എത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പില്‍ ആണ് പ്രവര്‍ത്തനം. 2 ഗിഗാഹെര്‍ട്ട്സ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 810 ക്ലോക്കില്‍ 64 ബിറ്റ് ഒക്ടാസ കോര്‍ പ്രൊസസ്സര്‍ അഡ്രിനൊ 430 ജിപിയുവില്‍ 3ജിബി റാം പിന്തുണയോടെയാണ് ടാബ്ലറ്റ് ശാക്തീകരിച്ചിരിക്കുന്നത്.
32ജിബി മെമ്മറി 128ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് വഴി വികസിപ്പിക്കാവുന്നതാണ്. 8എംപിയുടെ പ്രധാന ക്യാമറയും, 5 എംപിയുടെ മുന്‍ ക്യാമറയുമാണ് എക്സ്പീരിയ സീ4 ന് നല്‍കിയിരിക്കുന്നത്.
GSM, GPRS/EDGE, 2G, UMTS, HSPA 3G, LTE 4G, aGPS, Bluetooth 4.1, Wi-Fi തുടങ്ങിയവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. ഉറപ്പുളള ഗ്ലാസ്സും, മെറ്റലും കൊണ്ടാണ് ടാബ്ലറ്റിന്റെ ശരീരം വാര്‍ത്തെടുത്തിരിക്കുന്നത്. 600 എംഎഎച്ചിന്റെ ബാറ്ററി 17 മണക്കൂറിന്റെ വീഡിയോ കാഴ്ച ഉറപ്പാക്കുന്നു.