പാറ്റ്‌ന: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഡല്‍ഹിയിലെ വസതിയില്‍ ഈ മാസം 13ന് നടക്കുന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനാവില്ലെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്.
പാര്‍ട്ടിയുടെ രാജ്ഭവന്‍ മാര്‍ച്ചുള്ളതിനാലും പാര്‍ട്ടി നേരത്തെ തീരുമാനിച്ചപ്രകാരം അന്ന് ഇഫ്താര്‍ വിരുന്നൊരുക്കിയതിനാലുമാണു പങ്കെടുക്കാന്‍ സാധിക്കാത്തതെന്നു സോണിയ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി എംപിമാരായ പ്രേംചന്ദ്ര ഗുപ്ത, ജയപ്രകാശ് നാരായണ്‍ യാദവ് എന്നിവരെ ഇഫ്താര്‍ വിരുന്നിന് അയയ്ക്കുമെന്നും ലാലു കൂട്ടിച്ചേര്‍ത്തു.
ബിഹാര്‍ മുഖ്യമന്ത്രിയും ജെഡി-യു നേതാവുമായ നിതീഷ് കുമാര്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കും.