സോണി മൂവി സ്റ്റുഡിയോ സഹചെയര്‍മാന്‍ സ്ഥാനം എമി പാസ്‌കല്‍ രാജിവച്ചു

വാഷിംഗ്ടണ്‍: സോണി പിക്ചര്‍ കമ്പനിയില്‍ നിന്നും എമി പാസ്‌കല്‍ രാജിവച്ചു. സോണി മൂവി സ്റ്റുഡിയോയുടെ സഹചെയര്‍മാന്‍ സ്ഥാനമാണ് എമി രാജിവച്ചത്. തന്റെ സ്വകാര്യ ഇ-മെയില്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ടാണു രാജി.

2015 മേയില്‍ അവര്‍ പുതിയ കമ്പനി തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. പാസ്‌കലിനു പുതിയ കമ്പനി തുടങ്ങാനുള്ള പണം നല്‍കുന്നതു സോണി തന്നെയാണ്. നാലു വര്‍ഷത്തേക്കു പാസ്‌കലിന്റെ കമ്പനി നിര്‍മിക്കുന്ന ചിത്രങ്ങളുടെ വിതരണം നടത്തുന്നതിലൂടെ സോണി മുതല്‍മുടക്കിയ പണം തിരികെ പിടിക്കും.

Top