സോണി വയോ ലാപ്‌ടോപ്പുകളുടെ വില്‍പ്പന അവസാനിപ്പിക്കുന്നു

ന്യൂയോര്‍ക്ക്: 20 വര്‍ഷത്തോളം കമ്പ്യൂട്ടര്‍ വിപണിയില്‍ സജീവമായി നിന്ന സോണി വയോ എന്ന ബ്രാന്റ് സോണി നിര്‍ത്തുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് സോണി അമേരിക്കന്‍ വെബ് സൈറ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

1996ലാണ് വയോ എന്ന പേരില്‍ സോണി ആദ്യമായണ് പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ വിപണിയിലെത്തിച്ചത്. വിഷ്വല്‍ ഓഡിയോ ഇന്റലിജന്റ് ഓര്‍ഗനൈസര്‍ എന്നതിന്റെ ചുരുക്കപ്പേരായിരുന്നു വയോ.

2014 ഫിബ്രവരിയില്‍ സോണി തങ്ങളുടെ കമ്പ്യൂട്ടര്‍ വില്പന വിഭാഗം ജപ്പാന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ട്‌നേഴ്‌സ് എന്ന സ്ഥാപനത്തിന് വിറ്റിരുന്നു. അമേരിക്കയില്‍ വില്പന അവസാനിപ്പിച്ചെങ്കിലും സോണിയുടെ ഇന്ത്യന്‍ സൈറ്റില്‍ വയോ കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളുമൊക്കെ ഇപ്പോഴും വില്പനയ്ക്ക് വച്ചിട്ടുണ്ട്. പക്ഷേ ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകളില്‍ മാസങ്ങള്‍ക്ക് മുമ്പേ വയോ കമ്പ്യൂട്ടറുകളുടെ വില്പന നിര്‍ത്തിയിരുന്നു.

Top