നെയ്റോബി: ആഭ്യന്തര കലാപം രൂക്ഷമായ സോമാലിയയില്‍ പട്ടിണിയും പോഷകാഹാരകുറവും കാരണം 38,000 കുട്ടികള്‍ പട്ടിണി മരണത്തിന്റെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ. മൊത്തം 202,600 കുട്ടികളാണ് പട്ടിണി കാരണം ദുരിതം അനുഭവിക്കുന്നവര്‍. ഇവരില്‍ 38,200 പേരാണ് കടുത്ത പട്ടിണി മൂലം മരണത്തിന്റെ വക്കിലുള്ളവര്. അഞ്ച് വയസിന് താഴെയുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും.
കടുത്ത ക്ഷാമം കാരണം 7,31,000 ജനങ്ങള്‍ പട്ടിണിയിലാണെന്നും യുഎന്‍ ഭക്ഷ്യ ഏജന്‍സിയും അമേരിക്കന്‍ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫാമിന് ഏര്‍ളി വാണിംഗ് സിസ്റ്ററ്റംസ് നെറ്റ്വര്‍ക്ക് തയാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനസംഖ്യയില്‍ നാലിലെന്ന് പേരാണ് ഭക്ഷണം കിട്ടാതെ മരിച്ചത്.
2012 ഫെബ്രുവരിയില്‍ സോമാലിയ പട്ടിണിയില്‍ നിന്ന് മുക്തമായതായി യുഎന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആഭ്യന്തര കലാപം രൂക്ഷമായതോടെ പതിനായിരക്കണക്കിനു പേരാണ് വീടും നാടും ഉപേക്ഷിച്ച് പലായനം ചെയ്യുന്നത്.